ജില്ല ആശുപത്രി പടിയിൽ മേൽപാലത്തിനായി താലൂക്ക്​ സഭയിലും ആവശ്യം

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽനിന്ന് പുതിയ മാതൃ-ശിശു ബ്ലോക്കിലേക്ക് ദേശീയപാത മുറിച്ച് കടക്കാനുള്ള പ്രയാസം പരിഹരിക്കാൻ ആശുപത്രി പടിയിൽ മേൽപാലമോ, സബ്വേയോ നിർമിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴയിൽ സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്ന ദേശീയപാത, ജൂബിലി റോഡ് ഉൾപ്പെടെയുള്ള റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുക, റേഷൻകാർഡിൽ പേര് ചേർക്കാൻ അക്ഷയ കേന്ദ്രങ്ങൾ വാങ്ങുന്ന അമിത ചാർജ് ക്രമീകരിക്കാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു. പ്രകൃതി ക്ഷോഭത്തെ തുടർന്ന് ലഭിച്ച പരാതികളിൽ റവന്യൂ, കൃഷി വകുപ്പുകൾ അടിയന്തര നടപടി കൈെക്കാള്ളണമെന്നും ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.എം. െമഹറലി, അഡീഷനൽ തഹസിൽദാർ ലത, ജില്ല പഞ്ചായത്ത് അംഗം ടി. ഹാജറുമ്മ, താഴെക്കോട് പഞ്ചായത്ത് പ്രസിഡൻറ് എ.െക. നാസർ, എൻ.പി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. ആശുപത്രി കോമ്പൗണ്ടുകളെ ബന്ധിപ്പിച്ച് നടപ്പാലം നിർമിക്കും -എം.എൽ.എ പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽനിന്ന് പുതിയ മാതൃ-ശിശു ബ്ലോക്കിലേക്ക് നടപ്പാലം നിർമിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. ആശുപത്രിയിലെത്തുന്ന രോഗികളും ഡോക്ടർമാരും ജീവനക്കാരും ദിനേന പല തവണ വാഹനത്തിരക്കുള്ള റോഡ് മുറിച്ച് കടക്കേണ്ട അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം താലൂക്ക്സഭയിൽ ചർച്ചക്ക് വന്ന സാഹചര്യത്തിൽ മേൽനടപ്പാലം നിർമിക്കാനാവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് വകയിരുത്തും. സ്ഥലം സന്ദർശിച്ച് അനുയോജ്യമായ രീതിയിലുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.