ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നത് ഗുണ്ടാസംഘങ്ങളെ പോലെ -ഇന്ദ്രൻസ്

പാലക്കാട്: ഫാൻസ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നത് ഗുണ്ടാസംഘങ്ങളെ പോെലയാണെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ്. മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ആരാധകരോട് പോയി പണിയെടുക്കാനും പഠിക്കാനും പറയണം. സിനിമയെ കൂവിതോൽപ്പിക്കുക എന്നത് വൃത്തികേടാണ്. താരങ്ങളോടുള്ള ആരാധന തുടങ്ങുന്ന ചെറിയ പ്രായത്തിൽതന്നെ മക്കളെ വീട്ടുകാർ ശരിയായ മാർഗത്തിൽ നടത്തണമെന്നും ഇന്ദ്രൻസ് പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ വനിത താരങ്ങൾക്ക് ദുരനുഭവം ഉണ്ടായതായി അറിവില്ല. ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥിയായി മോഹൻലാലിനെ വിളിക്കണമെന്നാണ് ത‍​െൻറ അഭിപ്രായം. മുഖ്യാതിഥിയായി ഇവരൊക്കെ ഉണ്ടെങ്കിലേ അവാർഡ് ദാന ചടങ്ങിന് ആളുകളെത്തൂ. തന്നെ സ്നേഹിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തവരുടെ മുന്നിൽനിന്ന് അവാർഡ് വാങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റി​െൻറ (എ.എം.എം.എ) നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. പുതിയതായി രൂപവത്കരിച്ച ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ സംഘടനയായ വുമൺ ഇൻ സിനിമ കലക്ടീവും (ഡബ്ല്യു.സി.സി) അത്തരം പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് കിട്ടിയപ്പോഴാണ് ആളുകൾ എത്രത്തോളം തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായതെന്നും ഇന്ദ്രൻസ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് സി.കെ. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പിശ്ശേരി, സി.ആർ. ദിനേശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.