കാർഷിക കടങ്ങൾ എഴുതിത്തള്ളണം -കത്തോലിക്ക കോൺഗ്രസ്

കല്ലടിക്കോട്: മഴ മൂലം നഷ്ടത്തിലായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് കത്തോലിക്ക കോൺഗ്രസ് പൊന്നംകോട് ഫൊറോനാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വായ്പകൾക്ക് മൊറോട്ടോറിയം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പാലക്കാട് രൂപത പ്രസിഡൻറ് തോമസ് ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ബോബി ബാസ്റ്റിൻ, സെക്രട്ടറി ബെന്നി ചിറ്റേട്ട്, പ്രസന്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.