ഷൊർണൂർ: കേരള കലാമണ്ഡലത്തിൽനിന്ന് ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവർ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കരുതെന്ന് വൈസ് ചാൻസലർ വാർത്തകുറിപ്പിൽ അറിയിച്ചു. കലാമണ്ഡലത്തിൽ പഠിക്കാത്തവരും ഡിഗ്രിയോ ഡിപ്ലോമയോ നേടാത്തവരും തങ്ങളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒേട്ടറെ പരാതി ലഭിക്കുന്നുണ്ട്. കലാമണ്ഡലത്തിെൻറ പരിപാടി ബുക്ക് ചെയ്യാൻ 04884-262418 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന വിഷയങ്ങൾക്ക് കലാമണ്ഡലം ഉത്തരവാദികളായിരിക്കില്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.