പട്ടാമ്പി മണ്ഡലത്തിലെ നാല്​ വിദ്യാലയങ്ങൾ മികവി​​െൻറ കേന്ദ്രങ്ങളാകുന്നു; ഒരുക്കം അന്തിമ ഘട്ടത്തിൽ

പട്ടാമ്പി മണ്ഡലത്തിലെ നാല് വിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാകുന്നു; ഒരുക്കം അന്തിമ ഘട്ടത്തിൽ പട്ടാമ്പി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പട്ടാമ്പി മണ്ഡലത്തിലെ നാല് സർക്കാർ വിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാകുന്നു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ, കൊപ്പം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വാടാനാംകുറുശ്ശി ഗവ. ഹയർ സെക്കൻഡറി എന്നിവയാണ് മികവി​െൻറ കേന്ദ്രങ്ങളാകുന്നത്. 18 കോടിയിലേറെ രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. നിർമാണ പ്രവൃത്തി നടപടി അന്തിമഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിന് അഞ്ചുകോടി രൂപ കിഫ്ബി വഴി അനുവദിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപയും നീക്കിവെച്ചു. പ്രവൃത്തികളുടെ ടെൻഡർ നടപടി പൂർത്തിയായി. പട്ടാമ്പി സ്‌കൂളിലെ ടെൻഡർ ഈ മാസം 19നാണ്. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ, കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ഗോപാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം പി.പി. ഇന്ദിര ദേവി, ഡി.ഡി.ഇ പി.യു. പ്രസന്നകുമാരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ ജയപ്രകാശ്, കൈറ്റ് പ്രോഗ്രാം മാനേജർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം: mohptb 21 പട്ടാമ്പി മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ നവീകരണ ആലോചന യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.