ശിഹാബ് തങ്ങള്‍ അനുസ്മരണം

പട്ടാമ്പി: സംസ്ഥാനത്ത് സൗഹാര്‍ദാന്തരീക്ഷം കാത്തതില്‍ ശിഹാബ് തങ്ങളുടെ പങ്ക് വിലപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്സി.എ.എം.എ. കരീം പറഞ്ഞു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി തങ്ങള്‍ സ്വപ്‌നം കണ്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കി. ഇതര സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയതില്‍ ശിഹാബ് തങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊപ്പം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീം. എ.കെ.എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ആതവനാട് സി. മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് കെ.പി. വാപ്പുട്ടി, ട്രഷറര്‍ കെ.പി.എ. റസാഖ്, എൻ.പി. മരക്കാർ, കെ.എ. ഹമീദ്, വി. ഹുസൈന്‍കുട്ടി, ടി. കുഞ്ഞാപ്പ ഹാജി, എം. അബ്ദു, പി.കെ. മുരളീധരൻ, കെ. മൊയ്തീൻ, ടി. അബ്ദുസമദ്, എം.ടി.എ. വഹാബ്, ടി. ജമാൽ, കെ.പി. മുഹമ്മദ് മാനു, എം.എം. ബഷീർ, സമദ്, പി. സാജിദ്, ഹനീഫ കൊപ്പം, നൗഫല്‍ പുതിയറോഡ്, നസ്‌റുദ്ദീന്‍ മേല്‍മുറി, കെ.പി. ഉണ്ണീന്‍കുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ.. mohpt 22 മുസ്‌ലിം ലീഗ് കൊപ്പം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.