മണ്ണാർക്കാട്: നഗരത്തിലെ ദേശീയപാതയിൽ ജലവകുപ്പിെൻറ പൈപ്പ് ലൈൻ പൊട്ടിയത് യാത്രാദുരിതം വർധിപ്പിക്കുന്നു. മാസങ്ങളായി പൊട്ടിയൊലിക്കുന്ന പൈപ്പ്ലൈനിലൂടെ വൻ തോതിലാണ് ശുദ്ധജലം നഷ്ടപ്പെടുന്നത്. മണ്ണാർക്കാട് ബസ്സ്റ്റാൻഡിനും കോടതിപ്പടിക്കുമിടയിലാണ് പൊട്ടിയത്. ദേശീയപാതയുടെ തകർച്ചമൂലം യാത്രാദുരിതത്തിലായ ഭാഗത്താണ് കൂനിന്മേൽ കുരുവെന്നപോലെ വെള്ളം കെട്ടിക്കിടക്കുന്നത്. മഴ മാറി നിന്ന വ്യാഴാഴ്ചയും ഇവിടെ വെള്ളം കെട്ടിനിൽക്കുകയാണ്. പരിസരവാസികൾ നിരവധി തവണ പരാതി പറഞ്ഞെങ്കിലും പരിഹാരമായിട്ടില്ല. ദേശീയപാത നവീകരണത്തിെൻറ ഭാഗമായി പൈപ്പ്ലൈനുകൾ മാറ്റുന്നതോടെ പരിഹാരമുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ദേശീയപാത നവീകരണം സാങ്കേതിക കുരുക്കിലും അനാസ്ഥയിലും തുടരുന്ന സാഹചര്യത്തിൽ ദുരിതം എന്ന് തീരുമെന്നറിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.