രാമായണ പ്രഭാഷണം

ചെര്‍പ്പുളശ്ശേരി: ഹിംസയുടെ രാമനല്ല, കരുണയുടെ രാമനാണ് രാമായണത്തിലുള്ളതെന്ന് വി. രാമന്‍കുട്ടി പറഞ്ഞു. ഭക്തികാവ്യത്തെ വിപ്ലവകാവ്യമായി കാണുന്നതും വിപ്ലവകാവ്യത്തെ ഭക്തികാവ്യമായി കാണുന്നതും ദോഷം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ചെര്‍പ്പുളശ്ശേരി മേഖല കമ്മിറ്റി നടത്തിയ 'രാമായണത്തി​െൻറ കാലികത' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ഡി. ദാസി​െൻറ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മേഖല പ്രസിഡൻറ് കെ.ബി. രാജ് ആനന്ദ് അധ്യക്ഷത വഹിച്ചു. എം.വി. രാജന്‍ മോഡറേറ്ററായി. ലൈബ്രറി കൗണ്‍സില്‍ ഒറ്റപ്പാലം താലൂക്ക് പ്രസിഡൻറ് ഇ. ചന്ദ്രബാബു, സെക്രട്ടറി ടി.കെ. രത്‌നാകരൻ, വിജയന്‍ കാടാങ്കോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.