തിരൂർ: മലബാറിലെ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനും അരനൂറ്റാണ്ടിലേറെക്കാലം സംഗീതരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബി.പി അങ്ങാടി ഉസ്താദ് പി.പി. യൂനുസ് ഭായ് (69) അന്തരിച്ചു. ആദ്യകാലത്ത് നാടകങ്ങൾക്ക് അണിയറ സംഗീതമൊരുക്കി രംഗത്തുവന്ന യൂനുസ് ഭായ് ദേശുദാസിെൻറ ഗാനമേള ട്രൂപ്പിൽ തബലിസ്റ്റായിരുന്നു. പ്രമുഖ സംഗീതജ്ഞരായിരുന്ന വിൻസൻറ് മാസ്റ്ററിൽനിന്നും ബന്ധുവായ തിരൂർ ഷായിൽനിന്നും സംഗീതം അഭ്യസിച്ച ഭായ് അനേകം സംഗീത ക്ലാസുകളിലൂടെ നിരവധി പ്രഫഷനൽ കലാകാരന്മാരെ വാർത്തെടുത്തിട്ടുണ്ട്. ഉത്തരേന്ത്യ, തമിഴ്നാട്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നിരവധി ഉസ്താദുമാരിൽനിന്നായി സംഗീതം അഭ്യസിച്ച അദ്ദേഹത്തിന് ഹാർമോണിയം, തബല, ഗിത്താർ, പുല്ലാങ്കുഴൽ, വയലിൻ, എക്കോഡിയം തുടങ്ങിയ സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്തിരുന്നു. സ്റ്റേജ് ആർട്ടിസ്റ്റ് വർക്കേഴ്സ് അസോസിയേഷൻ (സവാക്) മലപ്പുറം ജില്ല രക്ഷാധികാരിയായിരുന്നു. ബി.പി അങ്ങാടിയിലെ പരേതനായ കാദർസാൻ ആലിക്കുട്ടി-നഫീസ ദമ്പതികളുടെ മകനായി 1949ലാണ് ജനനം. ഖദീജയാണ് ഭാര്യ. മക്കൾ: ജിൻസി സർഗാസ്, ജസ്ല സർഗാസ്. മരുമക്കൾ: സംഗീത് സലീം, ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് മോൻ (പൂഴിക്കുന്ന്), ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.