എടക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഗവ. ഫാം വര്‍ക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തില്‍ തൊഴിലാളികള്‍ മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 2017 മേയില്‍ നടപ്പാക്കിയ ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ലീവുകള്‍ തടഞ്ഞുവെച്ച നടപടി പിന്‍വലിക്കുക, തടഞ്ഞുവെച്ച സ്കില്‍ഡ് അലവന്‍സുകള്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഫാം അധികാരികളുടെ അനാസ്ഥമൂലം വിമുക്ത ഭടന്‍മാരായ ഫാമിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒന്നര വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. ഏരിയ പ്രസിഡൻറ് എം.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. സുകേഷ്, കെ.കെ. ഷാജി, കെ.വി. ജോണി, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.