ഗോത്ര വർഗ സ്കൂളിലും സ്​റ്റുഡൻറ്​സ് പൊലീസ് കേഡറ്റ്

നിലമ്പൂർ: ആദിവാസി കുട്ടികൾ താമസിച്ച് പഠിക്കുന്ന നിലമ്പൂർ ഐ.ജി.എം.എം.ആറിൽ സ്റ്റുഡൻറ് പൊലീസ് കേഡറ്റി‍​െൻറ അഞ്ചാം ബാച്ച് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ സി.ഐ കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. എം. പ്രജീഷ് കുമാർ അധ‍്യക്ഷത വഹിച്ചു. എ. സുബ്രഹ്മണ‍്യൻ, സി.പി.ഒമാരായ മോഹൻദാസ്, കെ.പി. ഹാരീസ്, പി.കെ. നിമിഷ, മിനി എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസിലെ 34 ആൺകുട്ടികളും 48 പെൺകുട്ടികളും ഉൾെപ്പടെ 82 കുട്ടികളാണ് അഞ്ചാം ബാച്ചിലുള്ളത്. കഴിഞ്ഞ വർഷത്തെ 56 പേരും നിലവിൽ എസ്.പി.സി അംഗങ്ങളാണ്. ജനറൽ സ്കൂളിൽ 44 വിദ‍്യാർഥികളാണ് എസ്.പി.സിയിൽപ്പെടുക. എന്നാൽ എം.ആർ.എസ് സ്കൂളായതിനാലാണ് 82 കുട്ടികളെ എസ്.പി.സിയിൽ ഉൾപ്പെടുത്തിയത്. പടം: നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിലെ എസ്.പി.സി അഞ്ചാം ബാച്ചി‍​െൻറ ഉദ്ഘാടനം സി.ഐ കെ.എം. ബിജു നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.