പച്ചക്കറി വിൽപനക്കിടെ വാക്​തർക്കം; തലക്കടിയേറ്റ്​ വ്യാപാരി ആശുപത്രിയിൽ

തിരൂർ: പച്ചക്കറി വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്തർക്കത്തെ തുടർന്ന് യുവാവ് പച്ചക്കറി വ്യാപാരിയുടെ തല കല്ലുകൊണ്ടടിച്ച് പരിക്കേൽപിച്ചു. തിരൂർ മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന പൂക്കയിൽ തൂമ്പിൽ അമീറിനാണ് (45) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടായി ചൊക്കിടി​െൻറ പുരക്കൽ ഷാക്കിറിനെ (30) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്‌ച വൈകീട്ടോടെയാണ് അക്രമമുണ്ടായത്. പച്ചക്കറി വാങ്ങാനെത്തിയ ഷാക്കിർ വ്യാപാരിയുമായി വാക്തർക്കമുണ്ടാവുകയും തുടർന്ന് റോഡിൽ കിടന്ന കരിങ്കല്ല് എടുത്ത് അമീറി​െൻറ തലക്ക് ഇടിക്കുകയുമായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ അമീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.