നിലമ്പൂർ: റിലയൻസ് കേബിൾ വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതി കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്തിെൻറ അടിസ്ഥാനത്തിൽ നഗരസഭ ചെയർപേഴ്സൻ രാജിവെക്കണമെന്നാവശ‍്യപ്പെട്ട് ഡി.വൈ.എഫ്.ഐ നിലമ്പൂർ മേഖല കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. കേബിൾ സ്ഥാപിക്കാനുള്ള തറവാടക ഈടാക്കാതിരുന്നത് കമ്പനിയുമായുള്ള രഹസ‍്യ ധാരണയുടെ ഭാഗമാണെന്നും ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും സമരക്കാർ കുറ്റപ്പെടുത്തി. ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ കേബിൾ സ്ഥാപിക്കാൻ കമ്പനിക്ക് അനുമതി നൽകി. ഇത് ചട്ടലംഘനമാണ്. മാന‍്യതയുണ്ടെങ്കിൽ ചെയർപേഴ്സൻ രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന് ഡി.വൈ.എഫ്.ഐ ആവശ‍്യപ്പെട്ടു. മാർച്ച് സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി അംഗം കക്കാടൻ റഹീം ഉദ്ഘാടനം ചെയ്തു. യുനസ് അധ്യക്ഷത വഹിച്ചു. അരുൺ ദാസ് സ്വാഗതവും ദീപക് നന്ദിക്കും പറഞ്ഞു. ജൂനൈസ്, സുബൈർ, പ്രഭു, ഹരി, യാക്ഷിക് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.