ജില്ല ആശുപത്രിയിലെ നിരക്ക് വർധനവ്; നഗരസഭ യോഗത്തിൽ ഭിന്നാഭിപ്രായം

നിലമ്പൂർ: ജില്ല ആശുപത്രിയിൽ രോഗികൾക്ക് ലഭിച്ചിരുന്ന സൗജന്യ ടെസ്റ്റുകൾക്ക് നിരക്ക് ഏർപ്പെടുത്തിയതും നിരക്ക് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ ബോർഡ് യോഗത്തിൽ നടത്തിയ ചർച്ചയിൽ ഭിന്നാഭിപ്രായം. നിരക്ക് വർധനവ് പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് നഗരസഭ കൗൺസിലർമാരായ പി.എം. ബഷീർ, മുസ്തഫ കളത്തുംപടിക്കൽ എന്നിവർ നൽകിയ കത്തി‍​െൻറ അടിസ്ഥാനത്തിലാണ് അജണ്ടയിൽ ഉൾപ്പെടുത്തി ചൊവ്വാഴ്ച നടന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്തത്. പ്രതിപക്ഷത്തി‍​െൻറ അഭാവത്തിലായിരുന്നു ചർച്ച. ലീഗ് അംഗം മുജീബ് ദേവശ്ശേരിയാണ് നിരക്ക് വർധനവ് ഏർപ്പെടുത്തിയ എച്ച്.എം.സി തീരുമാനത്തെ പിന്തുണച്ച് പ്രമേയം പാസാക്കണമെന്ന് ആവശ‍്യപ്പെട്ടത്. നിരക്ക് വർധനവ് ഏർപ്പെടുത്തിയില്ലെങ്കിൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവില്ലെന്നും മുജീബ് ചുണ്ടിക്കാട്ടി. എന്നാൽ, ചില ജനവിരുദ്ധ നയങ്ങൾ പുനഃപരിശോധിക്കേണ്ടിവരുമെന്ന് കോൺഗ്രസിലെ എ. ഗോപിനാഥ് പറഞ്ഞു. ഭിന്നാഭിപ്രായമുയർന്നതോടെ വിഷയം ജില്ല പഞ്ചായത്ത് പ്രസിഡൻറുമായി കൂടിയാലോചിക്കാൻ തീരുമാനിച്ചു. ഇതിന് നഗരസഭ ചെയർപേഴ്സനെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.