കൂറ്റനാട്: കലാ സാഹിത്യസൃഷ്ടികളെ തനിച്ചാക്കി ബാലസാഹിത്യകാരൻ എം.എസ്. കുമാർ യാത്രയായി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സമൂഹത്തെ നേർവഴിക്ക് നയിച്ച സാഹിത്യകാരൻ ഓർമയിലൊതുങ്ങി. അവസാനയാത്രക്ക് അരങ്ങൊരുക്കാനും ഒരുനോക്കുകാണാനും സാഹിത്യമേഖലയിൽ നിന്നുള്ള പ്രമുഖരും തൃത്താല എം.എൽ.എ വി.ടി. ബൽറാം, മുൻ എം.എൽ.എമാർ മറ്റുജനപ്രതിനിധികൾ തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.