ശേഖരിച്ചത് ഒരുലക്ഷം രൂപയുടെ വസ്തുക്കൾ കുട്ടനാടിെൻറ കണ്ണീരൊപ്പാൻ മേരീ മാതാ മാതൃവേദി കല്ലടിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാർക്ക് സഹായവുമായി കല്ലടിക്കോട് മേരീ മാതാ പള്ളിയിലെ മാതൃവേദി ഇടവക അംഗങ്ങൾ. ഒരുദിവസം കൊണ്ട് ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങളും വസ്ത്രങ്ങളുമാണ് ശേഖരിച്ചത്. ഒമ്പത് കുടുംബ യൂനിറ്റുകളിൽ സന്ദർശിച്ച് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു. പണം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി. വികാരി ഫാ. ജോൺസൺ, മാതൃവേദി ആനിമേറ്റർ സി. ക്രിസ്റ്റീന, ഭാരവാഹികളായ ഷീബ, സോഫി, കെ.സി.വൈ.എം പ്രവർത്തകർ, ഷാജി വടക്കേടത്ത്, ഷിജു മണ്ണാത്തുകുഴി എന്നിവരാണ് നേതൃത്വം നൽകിയത്. പടം) അടിക്കുറിപ്പ്: കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കല്ലടിക്കോട് മാതൃവേദി ശേഖരിച്ച വസ്തുക്കൾ /pw_ File Kalladikode | Kuttanad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.