റിൻഷാദിന്​ സഹായവുമായി കൈത്താങ്ങ്

ശ്രീകൃഷ്ണപുരം: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥി റിൻഷാദിന് സഹായവുമായി എൽ.പി സ്കൂൾ വിദ്യാർഥികൾ. കുലിക്കിലിയാട് പ്ലാക്കൂടം എ.എൽ.പി സ്കൂൾ വിദ്യാർഥികളാണ് കരിമ്പുഴ കാവുണ്ട പുത്തൻപീടിക ബാപ്പുട്ടിയുടെ മകൻ റിൻഷാദിനെ സഹായിക്കാൻ സന്മനസ്സ് കാണിച്ചത്. കുട്ടികൾ ശേഖരിച്ച തുക റിൻഷാദി​െൻറ ചികിത്സ ചെലവുകൾ വഹിക്കുന്ന നന്മ ചാരിറ്റി ഫോറത്തിന് കൈമാറി. ഭാരവാഹി ശിഹാബ് തുക സ്വീകരിച്ചു. ചിത്രവിവരണം: റിൻഷാദി​െൻറ ചികിത്സക്ക് പ്ലാക്കൂടം എ.എൽ.പി സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക നന്മ ചാരിറ്റി ഫോറത്തിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.