കുട്ടനാടിന് കൈത്താങ്ങുമായി വിദ്യാർഥിനികൾ

വണ്ടൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാർക്ക് കൈത്താങ്ങുമായി ഗേൾസ് സ്‌കൂളിലെ കുട്ടികൾ. എൻ.എസ്.എസ് യൂണിറ്റി​െൻറ ആഭിമുഖ്യത്തിലാണ് പണവും വസ്ത്രങ്ങളും ശേഖരിച്ച് കൈമാറിയത്. ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെ ബന്ധപ്പെട്ടാണ് സൗജന്യമായി പുതിയ വസ്ത്രങ്ങൾ ശേഖരിച്ചത്. നല്ല പ്രതികരണമാണ് എല്ലാവരിൽനിന്നും ലഭിച്ചതെന്ന് വളണ്ടിയർ ലീഡർ സുഹാന ജലീൽ പറഞ്ഞു. എൻ.എസ്.എസ് ജില്ല ഭാരവാഹികളാണ് ഇവ കുട്ടനാട്ടിലെത്തിക്കുക. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി.ടി.പി. ഉണ്ണിമൊയ്തീൻ എൻ.എസ്.എസ് പി.എ.സി അംഗം എം. മനോജിന് കൈമാറി. പ്രോഗ്രാം ഓഫിസർ എ. ബേനസീർ, ഹൈദരലി പുന്നപ്പാല, പി.എ. റഫീഖ്, പി.എ. മാളവിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.