ബാഗുകളില്‍ താരം ചൂരല്‍ ബാഗ്

പട്ടാമ്പി: സരസ് മേളയില്‍ . ചെറിയ പഴ്‌സ് മുതല്‍ വാനിറ്റി ബാഗുകള്‍ വരെയാണ് ചൂരല്‍കൊണ്ട് നിർമിച്ചിട്ടുള്ളത്. കൂടാതെ ചൂരല്‍, മുള നിർമിത കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വിശറികള്‍ എന്നിവയും സ്റ്റാളിലുണ്ട്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബാംബൂ വില്ലക്കാരാണ് ചൂരല്‍ ഉല്‍പന്നങ്ങളുമായി മേളയില്‍ എത്തിയിട്ടുള്ളത്. ആറംഗ യൂനിറ്റിനെ പ്രതിനിധീകരിച്ച് ബൈജുവാണ് സരസ് മേളയിലെത്തിയത്. ബിന്ദു, സുനിത, ശാന്തി, അഫ്‌സത്ത്, ഷറഫു എന്നിവരാണ് മറ്റുള്ളവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.