കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നൂപേർ പിടിയിൽ

പാലക്കാട്: എക്സൈസ് എൻഫോഴ്‌സ്‌മ​െൻറും സ്പെഷൽ സ്‌ക്വാഡും സംയുക്തമായി കാടാംകോടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവും നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നൂപേർ പിടിയിലായി. കൊടുമ്പ്, കരിങ്കരപുള്ളി സൂരജ് (18), കാടാംകോട് ഹക്കീം (18), തിരുവാലത്തൂർ രഞ്ജിത്ത് (18) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥികൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ട്രെയിനിൽ രണ്ടു ദിവസം മുമ്പ് എക്സൈസ് നടത്തിയ പരിശോധനയിൽ ചെർപ്പുളശ്ശേരി പോളിടെക്നിക്കിൽ പഠിക്കുന്ന തൃശൂർ സ്വദേശിയായ വിദ്യാർഥി 300 ഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. സ്കൂൾ അവധിക്കാലത്തു കുട്ടികൾക്കിടയിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വ്യാപകമാവുന്നതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട പരാതികൾ ഏതു സമയത്തും സ്വീകരിച്ച് നടപടികൾ കൈകൊള്ളുമെന്നും സ്‌ക്വാഡ് സി.ഐ എം. രാകേഷ് അറിയിച്ചു. പരിശോധനയിൽ എം. രാകേഷ് (എക്സൈസ് സി.െഎ), എം. യൂനസ്, കെ.എസ്. സജിത്ത്, ജയപ്രകാശ്, ലോതർ പെരേര (പ്രിവൻറീവ് ഓഫിസർമാർ), സുനിൽ കുമാർ, കണ്ണൻ, അജീഷ്, ജോൺസൻ, ആർ.എസ്. സുരേഷ്, പ്രസാദ്, രാധാകൃഷ്ണൻ, പ്രീജു രതീഷ്, സദ്ദാം ഹുസൈൻ (സിവിൽ എക്സൈസ് ഓഫിസർമാർ), ഉഷ, ലിജിത, സ്മിത (വനിത ഓഫിസർമാർ) എന്നിവർ പങ്കെടുത്തു. കഞ്ചാവുമായി രണ്ട് പേർ പിടിയിൽ പാലക്കാട്: ടൗൺ പ്രദേശത്ത് വിൽപനക്കായി കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. കുട്ടനാട് മാങ്കൊമ്പ് ദേശത്ത് ധനേഷ്, ചേർത്തല അരൂർ വില്ലേജിൽ സലീം എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തി‍​െൻറ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് എക്സൈസ് ഐ.ബിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. അഞ്ച് ഗ്രാം വീതം കൊള്ളുന്ന 80 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 300 രൂപ വീതം വിലക്കാണ് ഇവർ വിൽപന നടത്തുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് 25,000 രൂപ വിലവരും. പരിശോധനയിൽ പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, പാലക്കാട് ഐ.ബി ഇൻസ്പെക്ടർ വി. രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ പി.എസ്. സുമേഷ്, പി.എൻ. രാജേഷ് കുമാർ, സന്തോഷ് കുമാർ, വിപിൻദാസ്, സജീവ്, മുഹമ്മദ് ഷെരീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. അഭിലാഷ്, നൗഫൽ, മൂസാപ്പ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.