പാലക്കാട്: ഗാന്ധിജിയുടെ ആദ്യ പ്രക്ഷോഭമായ ചമ്പാരൻ സമരത്തെ നാടകമാക്കി കോൺഗ്രസ്. ചമ്പാരൻ സത്യഗ്രഹത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് നാടകം ഒരുക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെമ്പൈ മെമ്മോറിയൽ സംഗീത കോളജ് ഓഡിറ്റോറിയത്തിൽ നാടകം പ്രദർശിപ്പിക്കും. പിന്നീട് വിവിധ ഭാഗങ്ങളിൽ നാടകം പ്രദർശിപ്പിക്കും. നീലം കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തായിരുന്നു 1917 ഏപ്രിലിൽ ഗാന്ധി സത്യഗ്രഹത്തിനിറങ്ങിയത്. രണ്ട് മണിക്കൂർ നീളുന്ന നാടകത്തിൽ 24 കോൺഗ്രസ് പ്രവർത്തകരാണ് വേഷമിടുന്നത്. കെ.പി.സി.സിയുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയാണ് നാടകം ഒരുക്കുന്നത്. മനോജ് കല്ലൂരാണ് നാടകം രചിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബോബൻ മാട്ടുമന്തയാണ് സംവിധാനം. ഇന്ത്യൻ കാർഷിക രംഗം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ചമ്പാരൻ സത്യഗ്രഹത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് സംവിധായകൻ ബോബൻ മാട്ടുമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.