ചെറുവാടി അപകടം: മുഫീദയുടെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: ചാലിയാറിൽ ചെറുവാടി കടവിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ട മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി മുഹമ്മദലിയുടെ മകൾ മുഫീദയുടെ (15) നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുഫീദ. പിതാവ് മുഹമ്മദലിയും (42) ബന്ധു മലപ്പുറം മോങ്ങം ഒളമതിൽ നെല്ലിക്കുന്നുമ്മൽ അബൂബക്കറി​െൻറ മകൾ ഫാത്തിമ റിൻഷയും (12) സംഭവദിവസം തന്നെ മരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ ചെറുവാടി തറമ്മൽ കുണ്ടുകടവിലാണ് മൂന്നുപേരും മുങ്ങിയത്. ബന്ധുവായ ചെറുവാടി തറമ്മലിലെ കുട്ടൂസയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. മുഹമ്മദലിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാലോടെ മേലങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും റിൻഷയുടെ മൃതദേഹം ഉച്ചക്ക് രണ്ടിന് ഒളമതിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.