മധുവി‍െൻറ കൊലപാതകം: ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചില്ല; കുറ്റപത്രം വൈകുന്നു

അഗളി: അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം വൈകുന്നത് ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാത്തതിനാൽ. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ (എഫ്.സി.എൽ) ആണ് പൊലീസ് കണ്ടെടുത്ത തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടന്നുവരുന്നത്. വനം വകുപ്പ് ചിണ്ടക്കി ചെക്ക്പോസ്റ്റിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ മധുവിനെ വനത്തിലെ ഗുഹയിൽനിന്ന് ആൾക്കൂട്ടം പിടിച്ചു കൊണ്ടുവരുന്നതി​െൻറ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പൊലീസ് പ്രധാന തെളിവായി ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ അഞ്ച് മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ദൃശ്യങ്ങളെല്ലാംതന്നെ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. പഴുതടച്ചുള്ള അന്വേഷണത്തിനാണ് പൊലീസിന് മുകളിൽനിന്ന് ലഭിച്ചിട്ടുള്ള നിർദേശം. അതിനാലാണ് കുറ്റപത്രം കുറ്റമറ്റതാക്കാൻ പൊലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലം തേടുന്നത്. കഴിഞ്ഞ ഫെബ്രുവരി 22ന് നടന്ന മധുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് 16 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.