ബ്ലാക്ക്​ ഡോളർ ഇടപാട്​ രാസവസ്​ത​ു വിതറി

പെരിന്തൽമണ്ണ: രാസവസ്തു ഉപയോഗിച്ച് ബ്ലാക്ക് േഡാളർ കടലാസ് കഴുകിയാൽ ഒറിജിനൽ േഡാളറാക്കി മാറ്റാമെന്നത് കൺകെട്ട് വിദ്യ. േഡാളർ വാങ്ങാൻ വരുന്നവർക്ക് മുന്നിൽ ഇൗ മാജിക് അവതരിപ്പിച്ചാണ് സംഘത്തി​െൻറ ഇടപാട്. ബ്ലാക്ക് പേപ്പറിൽ പ്രത്യേക രാസവസ്തു വിതറിയും, ഇവർ തയാറാക്കുന്ന രാസലായനിയിൽ മുക്കിയും ഇടപാടുകാെര വിശ്വസിപ്പിക്കും. േഡാളർ വാങ്ങാൻ വന്നവർക്ക് മുന്നിൽ വെച്ചുള്ള രാസവസ്തുപ്രയോഗം ഒറിജിനൽ ഡോളറിലാകുമെന്നുമാത്രം. കൈയടക്കത്തിലെ വേഗത കാരണം ഇടപാട് നടത്താൻ വരുന്നവർക്ക് ഇത് തിരിച്ചറിയാൻ കഴിയില്ല. പിന്നീട് ബ്ലാക്ക് ഡോളറും രാസവസ്തുക്കളും വാങ്ങി വീട്ടിൽ ചെന്ന് കഴുകുേമ്പാഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്. ഒരു ഡോളറിന് 65 ഇന്ത്യൻ രൂപയാണ് ഇേപ്പാഴത്തെ വിപണിമൂല്യം. ഇതി​െൻറ പകുതി തുകയാണ് സംഘം ഇടപാടുകാരിൽനിന്ന് ഇൗടാക്കുന്നത്. പെരിന്തൽമണ്ണയിലെ ഹോട്ടലിൽ ബ്ലാക്ക് ഡോളർ തട്ടിപ്പ് സംഘം കേന്ദ്രീകരിച്ചതറിഞ്ഞ് ഡിവൈ.എസ്.പിയുെട കീഴിലുള്ള ഷാഡോ പൊലീസ് സംഘം ഇടപാടുകാരായി എത്തിയാണ് സംഘെത്ത വലയിലാക്കിയത്. വനിത എസ്.െഎ രമ, സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, മനോജ്കുമാർ, ഷാജി, പി. അനീഷ്, അജീഷ്, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.