പ്രതിഷേധ ജ്വാല വിജയിപ്പിക്കാൻ തീരുമാനം

പാലക്കാട്: പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ ഏഴിന് സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധ ജ്വാല വിജയിപ്പിക്കാൻ ലോട്ടറി ഏജൻറ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റി യോഗം കെ. ഗോകുലപാലൻ അധ്യക്ഷത വഹിച്ചു. എം. ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. പുരുഷോത്തമൻ, പി. ലീലാധരൻ, വീരാൻ സാഹിബ്, വേലുക്കുട്ടി, പ്രഭാകരൻ, ഗുരുദാസൻ, ഗോപി, ബാബു, ഒ.എം. മൊയ്തീൻ, നാരായണൻ എന്നിവർ സംസാരിച്ചു. സെമിനാർ സംഘടിപ്പിച്ചു പാലക്കാട്: മലബാർ സിമൻറ്സ് ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി യൂനിറ്റും സംയുക്തമായി 'ഇതിഹാസങ്ങളുടെ പുനർവായന' എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. പുതുശ്ശേരി ജയലക്ഷ്മി കോംപ്ലക്സിൽ നടന്ന പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷണൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രജിത്ത് തോട്ടത്തിൽ, പത്മിനി ടീച്ചർ, ഇ. ജയചന്ദ്രൻ, പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.