അ​റ​വ​ങ്ക​ര മൈ​ലാ​ടി മ​ല​യു​ടെ ച​രു​വി​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റി​നെ​തി​രെ ചെ​റു​വെ​ള്ളൂ​രി​ല്‍ ചേ​ര്‍ന്ന സ​മ​ര​സ​മി​തി ക​ണ്‍വെ​ന്‍ഷ​നി​ല്‍

നാ​ട്ടു​കാ​ര്‍ സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു

അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​രി​ല്‍ ആ​ശ​ങ്ക​യാ​യി മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റ് സ്വ​കാ​ര്യ പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം പ്ര​ഖ്യാ​പി​ച്ച് നാ​ട്ടു​കാ​ര്‍

പൂ​ക്കോ​ട്ടൂ​ര്‍: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന സ്വ​കാ​ര്യ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റി​നെ​തി​രെ അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​രി​ല്‍ നാ​ട്ടു​കാ​ര്‍ സ​മ​ര​രം​ഗ​ത്തേ​ക്ക്. പൂ​ക്കോ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ര്‍ഡി​ല്‍ അ​റ​വ​ങ്ക​ര-​അ​രി​മ്പ്ര റോ​ഡി​ല്‍ മൈ​ലാ​ടി​ക്കും ചെ​റു​വെ​ള്ളൂ​രി​നു​മി​ട​യി​ല്‍ ക്ഷേ​ത്ര​ത്തി​നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്തു​മാ​യാ​ണ് വ​ന്‍കി​ട മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്റ് ആ​രം​ഭി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഒ​രു ഗ്രാ​മ​ത്തി​ന്റെ നി​ല​നി​ൽ​പ്പ് ത​ന്നെ ചോ​ദ്യം​ചെ​യ്ത് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​ദ്ധ​തി​ക്കെ​തി​രെ സ​മ​ര​പ്ര​ഖ്യാ​പ​ന​വു​മാ​യി നാ​ട്ടു​കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച സം​യു​ക്ത സ​മ​ര​സ​മി​തി രം​ഗ​ത്തെ​ത്തി.

അ​റ​വ​ങ്ക​ര ചെ​റു​വെ​ള്ളൂ​ര്‍ മ​ദ്​​റ​സ പ​രി​സ​ര​ത്ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രു​മു​ള്‍പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ക​ണ്‍വെ​ന്‍ഷ​നി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. മൈ​ലാ​ടി മ​ല​യോ​ടു ചേ​ര്‍ന്നു​ള​ള സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണ് വ​ന്‍കി​ട മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്റ് ആ​രം​ഭി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ക്കൂ​സ് മാ​ലി​ന്യ​മു​ള്‍പ്പെ​ടെ​യു​ള്ള മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും ശേ​ഖ​രി​ച്ച് ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ കൊ​ണ്ടു​വ​ന്ന് സം​സ്‌​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

അ​ഞ്ചു ല​ക്ഷം ലി​റ്റ​ര്‍ മ​ലി​ന​ജ​ലം സം​സ്‌​ക​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ പ്രാ​ഥ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​ഞ്ച​രി​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് വെ​ട്ടി​യാ​ണ് പ്ലാ​ന്റി​ന് സ്ഥ​ല​മൊ​രു​ക്കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. പ​ദ്ധ​തി ല​ക്ഷ്യം ജ​ന​ങ്ങ​ളി​ല്‍നി​ന്ന് മ​റ​ച്ചു​വെ​ക്കാ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ജ​ന​വാ​സ​പ്ര​ദേ​ശ​ത്ത് വ​ന്‍തോ​തി​ല്‍ മ​ലി​ന​ജ​ലം കൊ​ണ്ടു​വ​ന്ന് സം​സ്‌​ക​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​വി​ലേ​ത്. മേ​ഖ​ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളും വാ​യു​വും മ​ലി​ന​മാ​കാ​നും വ​രും​ത​ല​മു​റ​ക​ള്‍ക്കു​കൂ​ടി വെ​ല്ലു​വി​ളി​യാ​കു​ന്ന വി​ധ​ത്തി​ല്‍ ക​ടു​ത്ത ആ​രോ​ഗ്യ​ഭീ​ഷ​ണി​യും പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​കു​ന്ന​തോ​ടെ സം​ജാ​ത​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. 500ല്‍പ​രം വീ​ടു​ക​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ദ്​​റ​സ, അം​ഗ​ന്‍വാ​ടി, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ത​ന്നെ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ന്ന നാ​ട്ടു​കാ​ര്‍ ക​ക്ഷി, രാ​ഷ്ട്രീ​യ, മ​ത ഭേ​ദ​മി​ല്ലാ​തെ രൂ​പ​വ​ത്​​ക​രി​ച്ച ജ​ന​കീ​യ സ​മ​ര​സ​മി​തി ക​ല​ക്ട​ര്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, ജി​യോ​ള​ജി വി​ഭാ​ഗം, പൊ​ലൂ​ഷ​ന്‍ ക​ണ്‍ട്രോ​ള്‍ ബോ​ര്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും പ്ലാ​ന്റ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍കി രം​ഗ​ത്തു​ണ്ട്. ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍പ്പ് മ​റി​ക​ട​ന്ന് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ന്‍ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍വെ​ന്‍ഷ​നി​ല്‍ തീ​രു​മാ​ന​മാ​യി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ അ​റ​വ​ങ്ക​ര, മൈ​ലാ​ടി മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി സ​മ​ര​സ​മി​തി അ​ടു​ത്ത ദി​വ​സം വി​പു​ല​മാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കെ.​പി. ഉ​ണ്ണീ​തു ഹാ​ജി ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ​ന​ക്ക​ല്‍ ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. സ​ലീം സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഇ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, പ​റാ​ഞ്ചേ​രി അ​ബ്ദു​ല്‍ ഹ​മീ​ദ്, പി. ​അ​ബ്ദു​റ​ഹ്​​മാ​ന്‍, പി. ​രാം​ദാ​സ്, വി.​പി. സു​മ​യ്യ, ഗ​ഫൂ​ര്‍ പ​ടീ​കു​ത്ത്, ഷു​ഹൈ​ബ്, കു​ഞ്ഞി​മാ​ന്‍ മൈ​ലാ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ണ്‍വെ​ന്‍ഷ​നു​ശേ​ഷം നാ​ട്ടു​കാ​ര്‍ പ്ലാ​ന്റ് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തി. 

Tags:    
News Summary - Locals declare war against private sewage treatment plant project in Aravankara Cheruvelluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.