കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിഷരഹിത പാചക എണ്ണയുണ്ടാക്കാന്‍ കുട്ടികളുടെ നേതൃത്വത്തില്‍ നാളികേരമുണക്കുന്നു
കൊണ്ടോട്ടി: വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ മായം ചേര്‍ക്കാത്ത ശുദ്ധമായ വെളിച്ചെണയുണ്ടാക്കാനൊരുങ്ങി കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിദ്യാലയത്തിലെ ദേശീയ ഹരിതകര്‍മ സേന പി.ടി.എ കമ്മിറ്റിയുമായി ചേര്‍ന്നാണ് മാതൃക പദ്ധതിക്ക് തുടക്കമിട്ടത്.
വിദ്യാലയത്തില്‍ നേരത്തെ നടപ്പാക്കിയ ‘ഒരു വിദ്യാര്‍ഥി ഒരു തേങ്ങ’ പദ്ധതിയിലൂടെ സ്വരൂപിച്ച നാളികേരം കുട്ടികളുടെ നേതൃത്വത്തില്‍ വെട്ടിയുണക്കി കൊപ്രയാക്കുകയും ആട്ടിയെടുത്ത് വെളിച്ചെണയാക്കുകയുമാണ് പദ്ധതി.
വിഷരഹിത പച്ചക്കറിത്തോട്ടം, ഊര്‍ജ സംരക്ഷണ പരിശീലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പദ്ധതികളും നേരത്തെ നടപ്പാക്കിയിരുന്നു. പ്രഥമാധ്യാപിക കെ.എസ്. രോഹിണി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി കോഓഡിനേറ്റര്‍ ബഷീര്‍ തൊട്ടിയന്, സെക്രട്ടറി മഹേശ്വര്, അനുരാഗ്, ഋതു കാര്‍ത്തിക്, പി. അഭിനവ്, കെ. നജാദ്, അര്ലറ്റ്, അര്‍ച്ചന എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.