കാ​ട്ടാ​ന ന​ശി​പ്പി​ച്ച ആ​ന​മ​റി​യി​ലെ കൃ​ഷി​യി​ടം

കാ​ട്ടാ​ന​പ്പേടിയി​ൽ​ ആ​ന​മ​റി നി​വാ​സി​ക​ൾ; കു​ടും​ബം ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴ​ക്ക്

നി​ല​മ്പൂ​ർ: കാ​ട്ടാ​ന​പ്പേ​ടി​യി​ലാ​ണ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി നി​വാ​സി​ക​ൾ. നി​ര​ന്ത​രം കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ത​ക​ർ​ത്ത​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ് ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ളും പാ​ടേ ന​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന പു​ളി​ക​ല​ക്ക​ത്ത് അ​ബ്ദു​ൽ അ​സീ​സും കു​ടും​ബ​വും കൊ​മ്പ​നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ‍്യം കൊ​ണ്ട് മാ​ത്ര​മാ​ണ്. വീ​ടി​ന് പി​ന്നി​ലെ​ത്തി​യ കാ​ട്ടാ​ന​യെ ഒ​ച്ച​വെ​ച്ച് ഒ​ഴി​വാ​ക്കു​ന്ന​തി​നി​ടെ ഒ​റ്റ​യാ​ൻ കു​ടും​ബ​ത്തി​ന് നേ​രെ പാ​ഞ്ഞെ​ടു​ത്തു. കു​ട്ടി​ക​ള​ട​ക്കം വീ​ട്ടി​നു​ള്ളി​ൽ ഒ​ളി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഒ​റ്റ​യാ​ൻ വീ​ട്ടു​മു​റ്റ​തെ​ത്തി​യ​ത്. പ​റ​മ്പി​ലെ തെ​ങ്ങ്, വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ പു​ളി​ക്ക​ല​ക​ത്ത് ജ​മീ​ല, മൊ​ള​യം​പ​റ​മ്പി​ൽ സ​ഫി​യ, ഈ​ന്ത​ൻ കു​ഴി​യ​ൻ മു​ഹ​മ്മ​ദാ​ലി, കു​ഞ്ഞാ​ണി എ​ന്നി​വ​രു​ടെ​യും വാ​ഴ, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് കൊ​മ്പ​ൻ കാ​ട് ക​യ​റി​യത്. രാ​വി​ലെ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​ട്ടും അ​വ​ർ വ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് കു​ടും​ബ​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം സ​മീ​പ​ത്തെ ആ​ദി​വാ​സി കു​ടും​ബ​മാ​യ ദാ​സ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം ഭി​ത്തി ത​ക​ർ​ത്ത് അ​ടു​ക്ക​ള​യി​ലെ ഭ​ക്ഷ‍്യ​സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ തി​ന്ന ശേ​ഷ​മാ​ണ് കൊ​മ്പ​ൻ കാ​ട് ക​യ​റി​യെ​ത്. സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി ബ​ഹ​ളം വെ​ച്ച​തോ​ടെ​യാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കൈ​ക്കു​ഞ്ഞ​ട​ക്കം അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ർ​ത്തി​യി​ലാ​ണ് ആ​ന​മ​റി പ്ര​ദേ​ശം. ഇ​വി​ടെ വ​നാ​തി​ർ​ത്തി​യി​ൽ ര​ണ്ടാം​പാ​ടം വ​നം ഔ​ട്ട്പോ​സ്റ്റ് മു​ത​ൽ ആ​ന​മ​റി എ​ത്തു​ന്ന​ത് വ​രെ വ​നം വ​കു​പ്പ് തൂ​ക്ക് ഫെ​ൻ​സി​ങ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ 600 മീ​റ്റ​ർ ഭാ​ഗ​ത്ത് ഫെ​ൻ​സി​ങ് ഇ​ല്ല. ഇ​തി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​രം നാ​ട്ടി​ലി​റ​ങ്ങു​ക​യാ​ണ്. ശേ​ഷി​ച്ച ഭാ​ഗ​ത്ത് ഫെ​ൻ​സി​ങ്ങിന് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത​ല്ലാ​തെ പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന​ശ​ല‍്യം മൂ​ലം നാ​ട്ടു​കാ​ർ ഏ​റെ ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

Tags:    
News Summary - Elephant kills residents in Kattanapeddi; family saved by headscarf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.