ശ്രീധരൻ, സുബൈദ
കാളികാവ്: കേരള സ്റ്റോറി സിനിമയിലൂടെ വിദ്വേഷം സ്ക്രീനിലെത്തുമ്പോൾ യഥാർഥ കേരള സ്റ്റോറിയുമായി കാളികാവിലെ ശ്രീധരൻ രംഗത്ത്. 2019ൽ അടക്കാകുണ്ടിൽ മരിച്ച തന്റെ വളർത്തുമ്മ തെന്നാടൻ സുബൈദയെ ഫേസ് ബുക്കിൽ ‘റിയൽ കേരള സ്റ്റോറി’എന്ന തലക്കെട്ട് എഴുതി അനുസ്മരിച്ചാണ് ശ്രീധരൻ മതേതരത്വത്തിന്റെ സ്നേഹമന്ത്രം ചൊല്ലുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീധരൻ കഴിഞ്ഞ ദിവസമാണ് സുബൈദ മരിച്ച സമയത്തെ പത്രവാർത്ത വീണ്ടും എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. നേരത്തേ മലപ്പുറത്തെക്കുറിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ വിദ്വേഷപരമായ പ്രസ്താവന നടത്തിയപ്പോഴും മറുപടിയുമായി ഉമ്മ സുബൈദയെക്കുറിച്ച കുറിപ്പ് പോസ്റ്റ് ചെയ്ത് ശ്രീധരൻ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.
ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം ചമക്കുന്നവർക്കു മുന്നിൽ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥയാണ് അടക്കാക്കുണ്ടിലെ പരേതയായ തെന്നാടൻ സുബൈദയെന്ന മാതാവും അവരുടെ പോറ്റുമകൻ ശ്രീധരനും. 2019ൽ ഉമ്മ മരിച്ചശേഷം ശ്രീധരൻ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ: ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കാൻ പ്രാർത്ഥിക്കണേ’എന്നായിരുന്നു.
തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടക്കാക്കുണ്ട് മൂര്ക്കന് വീട്ടില്‍ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോള്‍ ചക്കി മരിച്ചു. അടക്കം കഴിഞ്ഞ് വീട് സങ്കടക്കടലിൽ മൂകമായി നില്‍ക്കുമ്പോഴാണ് സുബൈദയുടെ വരവ്. ശ്രീധരനെയും ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടന്‍ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് മൂന്നു പേരുടെയും വിലാസത്തിലുമുണ്ടായി ആ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.