മൂച്ചിക്കല്‍ സ്‌കൂള്‍ അടുക്കള കെട്ടിടോദ്ഘാടനം

അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എൽ.പി സ്‌കൂളില്‍ നടപ്പാക്കിയ 'ഒരടി മണ്ണ് എ​െൻറ വക' വിദ്യാലയ വികസന പദ്ധതിക്ക് കീഴില്‍ ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ മൂന്ന് സ​െൻറ് സ്ഥലത്തെ ആദ്യ പദ്ധതിയായ ആധുനിക രീതിയിലുള്ള അടുക്കള അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എൻ. ഉമ്മര്‍ ഖത്താബ്, ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി, പി.ടി.എ പ്രസിഡൻറ് ഒ. മുഹമ്മദ് അന്‍വർ, എസ്.എം.സി ചെയര്‍മാന്‍ പൂതാനി നസീര്‍ ബാബു, എം.ടി.എ പ്രസിഡൻറ് എം. ബിന്ദു, പ്രധാനാധ്യാപിക എ. സതീദേവി, സ്റ്റാഫ് സെക്രട്ടറി സി. മുസ്തഫ, പി. അബ്ദുസ്സലാം, ദില്‍രാസ്, സ്‌കൂള്‍ ലീഡര്‍ പി. ജഹനാര ഫര്‍ഹത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍തല പ്രവൃത്തി പരിചയമേളയിലെ ജേതാക്കള്‍ക്കും അക്ഷരമുറ്റം ക്വിസ് മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.