കാഞ്ഞിരാനി കുളം നവീകരണം നീളുന്നു

കല്ലടിക്കോട്: കരിമ്പ ഗ്രാമ പഞ്ചായത്തിൽ കാഞ്ഞിരാനി പൊതുകുളം നവീകരണം വൈകുന്നു. ഗ്രാമീണമേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളിലൊന്നായ കാഞ്ഞിരാനിയിലെ കുളം വർഷങ്ങളായി നവീകരിക്കാതെ കിടക്കുകയാണ്. കാലപ്പഴക്കം കാരണം കുളത്തി​െൻറ അരികിടിഞ്ഞ് വിസ്തൃതിയും കുറഞ്ഞു. ചളിയും പായലും നിറഞ്ഞു. വേനൽക്കാലത്തും പരിസരവാസികൾ ഉപയോഗിച്ചിരുന്ന കുളമാണിത്. കാഞ്ഞിരാനിയിലെ കുളം നവീകരിച്ച് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്. അതേസമയം, കുളം നവീകരിക്കാൻ മണ്ണ് സംരക്ഷണ വകുപ്പിന് നിർദേശം സമർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. രൂപരേഖ തയാറാക്കി ഫണ്ട് അനുവദിക്കുന്ന മുറക്ക് കുളത്തി​െൻറ പുനരുദ്ധാരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.