ഭർത്താവിനെ തേടി ബംഗളൂരുവിൽ നിന്നെത്തിയ യുവതിക്ക്​ മർദനമേറ്റതായി പരാതി

കൊണ്ടോട്ടി: ഭർത്താവിനെ തേടി ബംഗളൂരുവിൽ നിന്നെത്തിയ യുവതിക്കും ബന്ധുക്കൾക്കും മർദനേമറ്റതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു. എയർപോർട്ട് ജങ്ഷന് സമീപം തലേക്കര സ്വദേശിയായ യുവാവുമായി രണ്ടുവർഷം മുമ്പ് ബംഗളൂരുവിൽ വിവാഹം നടന്നുവെന്നാണ് യുവതി നൽകിയ മൊഴി. ഗൾഫിലായിരുന്ന യുവാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, യുവാവ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതി ബന്ധുക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തിയത്. ഭർത്താവിനെ അന്വേഷിച്ച് തലേക്കരയിലെ യുവാവി​െൻറ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ മർദിച്ചെന്നാണ് പരാതി. കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. അതേസമയം, ബംഗളൂരുവിൽ നിന്നെത്തിയവർ മർദിച്ചതായി കാണിച്ച് യുവാവി​െൻറ ഭാര്യയും മാതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിലും പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.