റോഡ് എട്ടുമീറ്ററായി വികസിപ്പിക്കണം

എടവണ്ണപ്പാറ: എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവിൽ പുനർ നിർമാണം നടക്കുന്ന എടവണ്ണപ്പാറ- ജലാലിയ്യ എളമരം റോഡ് എല്ലാ സ്ഥലങ്ങളിലും എട്ടുമീറ്ററായി വികസിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി എളമരം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കരിയാത്തൻ കുഴിയിൽ എട്ടുമീറ്റർ ഏറ്റെടുത്തെങ്കിലും വീതി കുറവുള്ള ഭാഗങ്ങളിലെ നാട്ടുകാരുടെ പരാതിക്ക് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. റോഷിക് എളമരം, വി. ഉസ്മാൻ, സിയാഹുറാൻ എന്നിവർ സംസാരിച്ചു. യുവജന സ്നേഹസംഗമം വാഴക്കാട്: കണ്ണിയത്ത് ഉസ്താദ് 25-ാം ഉറൂസിനോടനുബന്ധിച്ച് യുവജന സ്നേഹസംഗമം നടത്തി. ബി.എസ്.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മമ്മുദാരിമി വാവൂർ അധ്യക്ഷത വഹിച്ചു. ഹസൻ സഖാഫി പൂക്കോട്ടൂർ, കെ.പി. സഈദ്, കബീർ മുസ്്ലിയാർ, ശുക്കൂർ വെട്ടത്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.