മങ്കര: തോടുകൾ സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ കാട് മൂടിയും അരികിടിഞ്ഞും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറുന്നു. മങ്കര, മണ്ണൂർ മേഖലകളിലെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷിക്ക് ജലസേചനത്തിന് ആശ്രയമായിരുന്ന തോടുകളാണ് കാട് മൂടി നശിക്കുന്നത്. കോഴി മാലിന്യം, ചപ്പുചവറുകൾ, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് തോട്ടിൽ തള്ളുന്നത്. തോടിനകത്ത് പൊന്തക്കാടുകൾ നിറഞ്ഞതോടെയാണ് ആളുകൾ മാലിന്യം തള്ളാൻ തുടങ്ങിയത്. കാട് വെട്ടി തോട് സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമായിട്ടുണ്ട്. പലയിടത്തും തോടിെൻറ ഇരുഭാഗവും ഇടിഞ്ഞ് നാശോന്മുഖമായിട്ടുണ്ട്. കാട് മൂടിയതോടെ മങ്കര ചാത്തിക്കിഴായി, മണ്ണൂർ ചവിറ്റിലതോട് എന്നിവ നശിച്ചുവെന്ന് കർഷകർ പരാതിപെട്ടു. ഹിന്ദി ശിൽപശാല സംഘടിപ്പിച്ചു പാലക്കാട്: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കേരള, -ലക്ഷദ്വീപ് മേഖല ഓഫിസ് സംഘടിപ്പിച്ച ഹിന്ദി ശില്‍പശാല ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദിനകരാജന്‍ ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് പബ്ലിസിറ്റി കേരള, ലക്ഷദ്വീപ് മേഖല ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദി പക്ഷാചരണ പരിപാടികളുടെ സമാപനത്തിെൻറ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിെൻറ കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ള ഉദ്യോഗസ്ഥര്‍, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി അസി. ഡയറക്ടര്‍മാരായ ജോർജ് മാത്യു, സുധ എസ്. നമ്പൂതിരി, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, വിക്ടോറിയ കോളജ് ഹിന്ദി വിഭാഗം അധ്യാപകന്‍ ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.