കസ്​റ്റഡിയിലുള്ള ലോറിയുടെ ടയറുകള്‍ മോഷ്​ടിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം: പൊലീസ് കസ്റ്റഡിയിലുള്ള ലോറിയുടെ ടയറുകള്‍ മോഷ്ടിക്കുന്നതിനിടെ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ തേഞ്ഞിപ്പലം പൊലീസി​െൻറ പിടിയിലായി. കര്‍ണാടകയിലെ ദര്‍വാട് ജില്ലക്കാരായ ഹുബ്ലി സ്വദേശി കല്‍മേഷ് (28), കുടല്‍കി സ്വദേശി റംജാന്‍ (41) എന്നിവരെയാണ് പിടികൂടിയത്. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ടയറുകളാണ് കഴിഞ്ഞദിവസം രാത്രിയില്‍ അഴിച്ചെടുത്തത്. അഴിച്ചെടുക്കുന്നതിനിടെ പട്രോളിങ്ങിനിറങ്ങിയ എ.എസ്.ഐ അലിക്കുട്ടി, ഡ്രൈവർ എസ്.സി.പിഒ. വി. രവീന്ദ്രന്‍, ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയിലാണ് പ്രതികൾ എത്തിയത്. ലോറി അടുപ്പിച്ച് നിർത്തിയിട്ടതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. ടയർ പഞ്ചർ ആയതാണെന്നായിരുന്നു ആദ്യമറുപടി. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് ടയറുകൾ അഴിച്ചുവെച്ച നിലയിൽ കണ്ടത്. രണ്ട് സ്റ്റപ്പിനി ടയറുകളുള്‍പ്പെടെ പത്ത് ടയറുകളുള്ള ലോറിയുടെ ഏഴ് ടയറുകള്‍ മോഷ്ടിക്കപ്പെട്ട നിലയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോട്ടോ. ലോറിയുടെ ടയർ മോഷ്ടിക്കുന്നതിനിടെ പിടിയിലായ കർണാടക സ്വദേശികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.