വള്ളുവമ്പ്രം: സി.പി.എം പുല്ലാര ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗം നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.സി. മുഹമ്മദാലി റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.പി. ബാലകൃഷ്ണൻ, അഡ്വ. എൻ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ മുതിർന്ന സഖാവ് കപ്രക്കാടൻ അഹമ്മദാജി പതാകയുയർത്തി. എം.എസ്.എഫ് ഫെസ്റ്റിന് തുടക്കം പൂക്കോട്ടൂർ: എം.എസ്.എഫ് പൂക്കോട്ടൂർ -പള്ളിപ്പടി യൂനിറ്റ് കമ്മിറ്റിയുടെ ഫെസ്റ്റിന് തുടക്കമായി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് എ.എം. കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അൻസിഫ് അധ്യക്ഷത വഹിച്ചു. കെ. ഫാരിസ്, അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, കെ.കെ. ഹംസ, എൻ.പി. നജീബ്, കെ.പി. അനസ്, കെ. ഇർഷാദ്, കെ. ഷുഹൈബ് എന്നിവർ സംസാരിച്ചു. അറവങ്കര -കൂമ്പാറ ഏരിയ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻറ് കെ. മൻസൂർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ ഉള്ളാട്ടിൽ, റഹ്മത്തുല്ല കോടാലി, മൻസൂർ കോഴിശ്ശേരി, സവാദ്, ഹാരിസ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. കുഞ്ഞിമാൻ മൈലാടി സമ്മാന വിതരണം നടത്തി. ധനസഹായ വിതരണം വള്ളുവമ്പ്രം: സി.പി.എം പുല്ലാര ബ്രാഞ്ച് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സക്കായി ധനസഹായം വിതരണം ചെയ്തു. നിഷാദ്, പ്രകാശ്, നജീബ്, മജീദ് എന്നിവർ നേതൃത്വം നൽകി. റോഹിങ്ക്യൻ ഐക്യദാർഢ്യ റാലി മൊറയൂർ: മൊറയൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോഹിങ്ക്യൻ ഐക്യദാർഢ്യ റാലിയും സംഗമവും ഹാരിസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സുഹൈൽ അധ്യക്ഷത വഹിച്ചു. എ. സജീവൻ വിഷയാവതരണം നടത്തി. നവാസ് അരിമ്പ്ര സ്വാഗതവും ജൗഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.