നവരാത്രി ആഘോഷം തുടങ്ങി

പരപ്പനങ്ങാടി: ഉത്തര കേരളത്തിലെ ഏക മൂകാംബിക ക്ഷേത്രമായ നെടുവ ശ്രീമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവം വ്യാഴാഴ്ച ആരംഭിച്ചു. വെള്ളിയാഴ്ച സരസ്വതീപൂജ, വിജയദശമി ദിനമായ ശനിയാഴ്ച വിദ്യാരംഭം എന്നിവയും ക്ഷേത്രത്തിൽ നടക്കും. കുട്ടികളെ എഴുത്തിനിരുത്തുന്നത് ശനിയാഴ്ചയാണ്. ഇതിനായി ക്ഷേത്രത്തിൽ മുൻകൂട്ടി ശീട്ടാക്കേണ്ടതാണെന്ന് ക്ഷേത്രം ട്രസ്റ്റി അംഗങ്ങൾ അറിയിച്ചു. പ്രത്യേക പൂജകൾക്ക് പുറമെ ദിവസവും വിവിധ കലാപരിപാടികളും നടക്കും. പ്രാചീന കലയായ ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കഥകളി എന്നിവക്ക് പുറമെ നൃത്തനൃത്യങ്ങളും ഈ പത്തുദിവസങ്ങളിലായി ക്ഷേത്രമുറ്റത്ത് അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.