അഭയാർഥികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് മനുഷ്യത്വമില്ലായ്മ ഒറ്റപ്പാലം:

ഒറ്റപ്പാലം: ആത്മരക്ഷാർഥം രാജ്യത്തെത്തുന്ന അഭയാർഥികളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മനുഷ്യത്വരഹിതമായ ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്. യൂനിറ്റ് യോഗങ്ങളുടെ മുന്നൊരുക്കം വിശകലനം ചെയ്യാൻ ചേർന്ന 'ചാലകം 17' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് യു.എ. മുബാറക്ക് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. സിദ്ദിഖ് സഖാഫി, നാസർ സഖാഫി, ഹാഫിള് ഉസ്മാൻ, അഷറഫ് മമ്പാട്, അഷറഫ് അഹ്‌സനി, നാസർ ഹാജി, ഉമർ ഓങ്ങല്ലൂർ, സിദ്ദീഖ്, അസീസ് അമാനി, സുലൈമാൻ ചുണ്ടമ്പറ്റ, അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.