കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിച്ച ഒാേട്ടാമേഷൻ സംവിധാനം പരിശോധിക്കാൻ വിദഗ്ധ സംഘമെത്തി. വരണാസി വിമാനത്താവളത്തിലെ അസി. ജനറൽ മാനേജർ അഭിജിത്ത് ദാസ്, ഗോവ വിമാനത്താവളത്തിലെ സീനിയർ മാനേജർ രതീഷ് ബാബു, കരിപ്പൂരിലെ എ.ജി.എം ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. 2014ലാണ് കരിപ്പൂരിൽ വ്യോമയാന ഗതാഗത നിയന്ത്രണത്തിനായി ഒാേട്ടാമേഷൻ സംവിധാനം സ്ഥാപിച്ചത്. ഇത് അപ്ഗ്രേഡ് ചെയ്ത് കമീഷൻ ചെയ്യുന്നതിന് മുേന്നാടിയായാണ് വിദഗ്ധ സംഘത്തിെൻറ പരിേശാധന. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനാണ് (ഡി.ജി.സി.എ) അനുമതി നൽകേണ്ടത്. പുതിയ സംവിധാനം ആരംഭിക്കുന്നതോടെ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിെൻറ (എ.ടി.സി) എല്ലാ സിഗ്നലുകളും ഒരുമിച്ച് ലഭിക്കും. കൊച്ചി വിമാനത്താവളത്തിലെ റഡാറിൽ നിന്നുള്ള ഡാറ്റ കരിപ്പൂരിലേക്ക് കൈമാറി ഇവിടെ ഉപയോഗിക്കുന്ന രീതിയിലുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.