വേങ്ങരയിൽ വോട്ടു കൂടും, ഭരണ വിലയിരുത്തലാവില്ല -കാനം മലപ്പുറം: വേങ്ങരയിൽ ഭരണനേട്ടം പ്രതിഫലിക്കുമെന്നും ഇടതു സ്ഥാനാർഥിക്ക് വോട്ടു കൂടുമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.െഎ സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരണ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അതേസമയം വേങ്ങര ഫലം എൽ.ഡി.എഫ് സർക്കാറിെൻറ വിലയിരുത്തലാണെന്ന് പറയാനാവില്ല. തോമസ് ചാണ്ടി അന്വേഷണത്തിൽ തെറ്റുകാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാവും. ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്ന് കാനം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിന് സി.പി.എം ആണ് തീരുമാനിക്കേണ്ടതെന്നും അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും കാനം പറഞ്ഞു. ജയരാജനെ കുറ്റവിമുക്തനാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആേരാപണത്തെകുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിെൻറ കടമ നിർവഹിക്കുന്നില്ലെന്ന ആക്ഷേപം മറികടക്കാനുള്ള ശ്രമമാണെന്ന് കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.