ഉപതെരഞ്ഞെടുപ്പ്​: ചെമ്പ്രയിൽ പൊലീസിനെ ആക്രമിച്ച ഒമ്പത് പേർ അറസ്​റ്റിൽ

തിരൂർ: തുമരക്കാവ് ഉപതെരഞ്ഞെടുപ്പി​െൻറ ആഹ്ലാദ പ്രകടനത്തിനിടെ ചെമ്പ്രയിൽ പൊലീസിനെ ആക്രമിച്ച ഒമ്പത് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി ചെമ്പ്രയിൽ കസ്റ്റഡിയിലെടുത്തവരിൽനിന്ന് ഒമ്പത് പേരുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുകയായിരുന്നു. എല്ലാവരും മുസ്ലിം ലീഗ് പ്രവർത്തകരാണ്. ഇവരെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആക്രമണത്തിന് നേതൃത്വം നൽകിയവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഏറുകൊണ്ട് എസ്.ഐക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.