പുലാമന്തോൾ: ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ വാരാചരണത്തിെൻറ ഭാഗമായി കുന്തിപ്പുഴ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ തള്ളിയ മാലിന്യം നീക്കം ചെയ്ത് മരത്തൈകൾ നട്ടുപിടിപ്പിച്ചു. നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കുന്നുകൂട്ടുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശന കവാടംകൂടിയായ ഇവിടെ കാടുകൾ മൂടിയും മാലിന്യം തള്ളിയും വൃത്തിഹീനമായി കിടക്കുന്നത് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് പി. ഹാരിസ്, -സെക്രട്ടറി സക്കീർ, കെ.പി. ജാഫർ, പി. ഹംസ, സൈതലവി എന്നിവർ നേതൃത്വം നൽകി. ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ പ്രവർത്തകർ കുന്തിപ്പുഴ പാലത്തിനടുത്ത് മാലിന്യം നീക്കി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.