പുലാമന്തോൾ: റവന്യൂ വകുപ്പ് ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിെൻറ ഭാഗമായി ജന്മാവകാശമുള്ള (പട്ടയമുള്ള, ആധാരത്തിെൻറ പട്ടികയിൽ അവകാശത്തിെൻറ കോളം ജന്മം എന്ന് രേഖപ്പെടുത്തിയ) ആധാരങ്ങളുടെ വിവരങ്ങൾ ശനിയാഴ്ച വളപുരം ജി.എം.യു.പി സ്കൂളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെ ശേഖരിക്കുന്നു. അപേക്ഷ ഫോറം വില്ലേജ് ഓഫിസിലും ഫോേട്ടാ കോപ്പി കടകളിലും അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. ജന്മ ആധാരങ്ങളുടെ അസ്സൽ പകർപ്പ്, ഭൂനികുതി രസീതി, ആധാർ കാർഡ് പകർപ്പ് എന്നിവ ഹാജരാക്കണം. ആധാരങ്ങൾ പരിശോധനക്ക് ശേഷം തിരികെ നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.