വഴിക്കടവ്: മഹിളസമഖ‍്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് പൂവത്തിപൊയിൽ ആദിവാസി കോളനിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ‍്യയുമൊരുക്കി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. ഉഷ അധ‍്യക്ഷത വഹിച്ചു. മഹിളസമഖ‍്യ സ് റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ പി. ഉഷ മുഖ‍്യ പ്രഭാഷണം നടത്തി. സമഖ‍്യ ജില്ല കോഓഡിനേറ്റർ എം. റജീന, സി.ആർ.പിമാരായ സാജിത, ആയിശ, രാജമ്മ, അജിത, രാധാമണി, ബിന്ദു രാമചന്ദ്രൻ, സുനിൽ കാരക്കോട്, ഉമർ നെയ് വാതുക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.