അലനല്ലൂർ: കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായ എടത്തനാട്ടുകര മുണ്ടക്കുന്നിൽ ആനകളെ പ്രതിരോധിക്കാനാവാതെ വനം വകുപ്പ്. ചൂരിയോട്, ചക്കുരൽ, കാകേനി പാടം പ്രദേശങ്ങളിൽ കാട്ടാനകൾ വിഹരിച്ച് വ്യാപകമായി കൃഷി നശിപ്പിക്കുന്നു. മാസങ്ങളായി ഇവിടെ തമ്പടിച്ച് വ്യാപകമായി നശിപ്പിച്ചിട്ടും ആനകളെ തുരത്തുന്നതിന് അധികൃതർ നടപടി കൈക്കൊള്ളുന്നില്ല. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെങ്കിലും മറ്റു നടപടികളെല്ലാം വാക്കുകളിൽ ഒതുങ്ങുകയാണ്. നേരം ഇരുട്ടിയാൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന ആനകളെക്കൊണ്ട് ബുദ്ധിമുട്ടിയ പ്രദേശവാസികൾ എന്ത് ചെയ്യണമെന്നറിയാതെ പകക്കുകയാണ്. പാറോക്കോട്ട് അബ്ദുറഹ്മാൻ, പി. കുഞ്ഞിമോൻ, ചുങ്കൻ വീരാപ്പു ഹാജി, പാറോക്കോട്ട് സൈതാലു ഹാജി, പി.പി. സുബൈർ, പി.പി. സലാം, പി.പി. അബ്ദുൽ റഷീദ്, പി.പി. ഉസ്മാൻ, പി.പി. അലി എന്നിവരുടെ കാവുങ്ങ്, വാഴ എന്നിവയാണ് അവസാന ദിവസങ്ങളിൽ നശിപ്പിച്ചത്. ഫോട്ടോ - മുണ്ടക്കുന്ന് ചൂരിയോട് പ്രദേശത്ത് കാട്ടാനകൾ നശിപ്പിച്ച പി. അബ്ദുറഹ്മാെൻറ കവുങ്ങിൻ തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.