ശ്രീനാരായണ ഗുരു ജയന്തി

ഷൊർണൂർ: ഒറ്റപ്പാലം താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ശാഖയോഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. കുളപ്പുള്ളി ടൗണിൽ നടന്ന സമ്മേളനം കേരള സന്യാസി സഭ ജനറൽ സെക്രട്ടറി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. അരവിന്ദാക്ഷൻ, സി.സി. ജയൻ, കെ.ആർ. ബാലൻ, ബി. വിജയകുമാർ, സുരേഷ് കുമാർ, രത്നകുമാരി, സ്വയംപ്രഭ, ഗീതാകുമാരി, ശ്രീജേഷ്, സുജീഷ് ചന്ദ്രൻ, കെ. ദാസൻ, ടി. സേതുമാധവൻ, പി. കരുണാകരൻ, പി. അനിൽരാജ് എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന പടം ഇ മെയിലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.