നഷ്ടപ്പെട്ട ബാഗ് ഉടമക്ക് തിരിച്ചുനൽകി ചെർപ്പുളശ്ശേരി: പണവും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചുനൽകി മാതൃകയായി. മുണ്ടക്കോട്ടുകുറുശ്ശി പുതുക്കാട്ടിൽ കമറുന്നീസയുടെ ബാഗാണ് തിങ്കളാഴ്ച വൈകീട്ടോടെ നഷ്ടപ്പെട്ടത്. ഒരുദിവസത്തെ തിരച്ചിലിനൊടുവിൽ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഇറങ്ങിയപ്പോഴാണ് ഇവർക്ക് ആശ്വാസം പകർന്ന് ആ ഫോൺ കോൾ വന്നത്. നഷ്ടമായെന്ന് കരുതിയ ബാഗ് തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ് വല്ലപ്പുഴയിൽ അറഫ ഹോട്ടൽ നടത്തുന്ന അലി, നൗഫൽ എന്നിവരാണ് സ്റ്റേഷനിലെത്തിയത്. ഹോട്ടലിൽ മറന്നുവെച്ച നിലയിലാണ് ബാഗ് ഇവർക്ക് ലഭിച്ചത്. എസ്.ഐ ലിബിയുടെയുടെയും മറ്റു പൊലീസുകാരുടെയും സാന്നിധ്യത്തിൽ യാതൊന്നും ബാഗിൽനിന്ന് നഷ്ടപ്പെടാതെ ഉടമക്ക് തിരിച്ചുനൽകി. ചിത്രം ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്ന് കമറുന്നീസ ബാഗ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.