പട്ടാമ്പി: പരുതൂർ ഹൈസ്‌കൂളിലെ 1997 ബാച്ച് വിദ്യാർഥി സംഗമം വ്യാഴാഴ്ച നടക്കും. ഓർമകളുടെ തീരത്ത് എന്ന പേരിലാണ് ഒത്തുകൂടൽ. 550ഓളം വിദ്യാർഥികളും കുടുംബാംഗങ്ങളും രക്ഷിതാക്കളും പങ്കെടുക്കും. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് മുഴുവൻ പേരെയും സംഗമത്തിനെത്തിക്കുന്നത്. പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ച് സ്കൂളിെൻറ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. അവശത നേരിടുന്ന പൂർവ വിദ്യാർഥികൾക്ക് സഹായം നൽകാനുള്ള പദ്ധതിയും ആവിഷ്കരിക്കും. രാവിലെ ഒമ്പതിന് മുൻ പ്രധാനാധ്യാപകൻ രാജഗോപാൽ ഉദ്‌ഘാടനം ചെയ്യും. മുൻകാല അധ്യാപകരെ ആദരിക്കൽ, ഓർമകൾ പങ്കുവെക്കൽ, കലാപരിപാടികൾ എന്നിവയാണ് സംഗമത്തിെൻറ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.