ഓണാഘോഷം

ആനക്കര: ഡി.വൈ.എഫ്.ഐ കവുക്കോട് സൗത്ത്, നോർത്ത് യൂനിറ്റുകൾ സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടി ജില്ല ജോ. സെക്രട്ടറി ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഗോകുൽ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.പി. കുഞ്ഞുണ്ണി, ലോക്കൽ സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടൻ, സി.കെ. ഉണ്ണികൃഷ്ണൻ, ടി.കെ. സുധീഷ് കുമാർ, സി.എ. സുരേന്ദ്രൻ, വി.കെ. പുഷ്പാകരൻ എന്നിവർ സംസാരിച്ചു. പി.വി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. അരിക്കാട് ഓണനാളിൽ ചവിട്ടുകളിയുടെ ആവേശം ആനക്കര: അരിക്കാട് യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഒാണം ആഘോഷിച്ചു. വിവിധ മത്സരങ്ങൾക്ക് ശേഷം നടന്ന ചവിട്ടുകളി നാടിന് ആവേശമായി. പ്രായ-ലിംഗഭേദമന്യേ ആളുകൾ ചവിട്ടുകളിയിൽ പങ്കെടുത്തു. കെട്ടുപാട്ടുകളുടെ ഈണവുമായി ഇവർ പാട്ടിനൊപ്പം നൃത്തച്ചുവടുകൾ തീർത്തപ്പോൾ കാണികൾ കൈയടിച്ച് േപ്രാത്സാഹിപ്പിച്ചു. വള്ളുവനാട്ടിലെ ഓരോ ഗ്രാമങ്ങളിലും ഓണനാളിൽ ചവിട്ടുകളി പതിവാണ്. ചിത്രം അരിക്കാട് യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷ ഭാഗമായി സംഘടിപ്പിച്ച ചവിട്ടുകളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.