വീടുകയറി ആക്രമണം: അമ്മക്കും മകനും പരിക്ക്

ആലത്തൂർ: വീടുകയറി സംഘടിതമായി നടത്തിയ ആക്രമണത്തിൽ അമ്മക്കും മകനും പരിക്കേറ്റു. സംഭവത്തിൽ ആറ് പേർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് 7.30ഓടെയാണ് സംഭവം. ചേരാമംഗലം മണലിക്കാട് ജയരാമൻ (42), മാതാവ് കമലം (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പുവടി, വാൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ജയരാമനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു അമ്മ കമലം. അവർക്കും അടിയേറ്റു. സംഭവത്തിൽ മണലിക്കാട് അമ്പലപ്പറമ്പിൽ ബിനീഷ്, വിഷ്ണു, അനീഷ്, ചിറ്റിലഞ്ചേരി നൊച്ചിക്കുളം പ്രണാബ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയുമാണ് കേസെടുത്തത്. ജയരാമനോടുള്ള മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കോതപുരം കൊലപാതകം: അഞ്ചുപേർ കൂടി പിടിയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി ആലത്തൂർ: കാവശ്ശേരി കോതപുരത്ത് ഓണാഘോഷത്തിനിടെയുണ്ടായ അടിപിടിയുടെ വിരോധത്താൽ സംഘടിച്ചെത്തിയവരുടെ ആക്രമണത്തിൽ നിരപരാധിയായ യുവാവ് മരിച്ച സംഭവത്തിൽ അഞ്ചുപേരെ കൂടി ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാവശ്ശേരി ആലിങ്കൽപറമ്പിൽ ഉദയകുമാർ (23), സജേഷ് കുമാർ (30), ശരത് (20), മൂപ്പ് പറമ്പിൽ അഭിലാഷ് (23), മനു (23) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കാവശ്ശേരി ഇരട്ടകുളം കോതപുരം കളരിക്കൽ വീട്ടിൽ രാജപ്പ‍​െൻറ മകൻ ജിതിനാണ് (24) മരിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഞായറാഴ്ച രാത്രി ഉണ്ടായ സംഭവത്തിൽ പരിക്കേറ്റ ജിതിൻ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്. ജിതി‍​െൻറ കൂടെയുണ്ടായിരുന്ന സുജിത്തിനും പരിക്കേറ്റിരുന്നു. കാവശ്ശേരി ആലിങ്കൽ പറമ്പിൽ മഹേഷ്, സുധീഷ്, സതീഷ്, കാവശ്ശേരി മൂപ്പ് പറമ്പിൽ വിനോദ്, ഗൗതം, സൻജു, രഞ്ജിത്ത്, ആലത്തൂർ മൂച്ചിക്കാട് ആഷിഖ്, ഇരട്ടകുളം ആനമാറി അൻഫാസ്, പാലക്കാട് മരുതറോഡ് സുധീഷ് എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.